'നിങ്ങളെന്നെ കലക്ടറാക്കി'; ശത്രുക്കളെ സ്മരിച്ച് ജീവിത കഥ പറയുകയാണ് കൃഷ്ണ തേജ
എട്ടാം ക്ലാസില്‍ എത്തിയപ്പോഴേക്കും സാമ്പത്തിക പ്രയാസം കാരണം പഠനമുപേക്ഷിക്കേണ്ടി വന്നു കൃഷ്ണ തേജയ്ക്ക്. അമ്മയും അച്ഛനും ഏറെ ദുഖിതരായി. എന്നാല്‍ പഠനത്തില്‍ മിടുക്കനായ തേജ സ്കൂളില്‍ പോകാതിരിക്കുന്നത് ശ്രദ്ധിച്ച അയല്‍ക്കാരന്‍ കരുണയുടെ കരങ്ങള്‍ നീട്ടി.